വി.എസിന്റെ നില അതീവഗുരുതരം
Wednesday 02 July 2025 1:54 AM IST
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. അവയവങ്ങളുടെ പ്രവർത്തനത്തിൽ പുരോഗതിയില്ല. നൽകുന്ന മരുന്നുകൾക്ക് അനുസരിച്ചുള്ള പുരോഗതി വി.എസിനില്ല. ഈ സ്ഥിതിയിൽ വെന്റിലേറ്ററിൽ തുടരുന്നത് അണുബാധയ്ക്ക് കാരണമാകുന്നെും ആശങ്കയുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ്.യു.ടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഏഴ് വിദഗ്ദ്ധരടങ്ങുന്ന മെഡിക്കൽ സംഘം എസ്.യു.ടിയിലെത്തി സ്ഥിതി വിലയിരുത്തി. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്നലെ വി.എസിനെ സന്ദർശിച്ചു.