പ്രകാശനം ചെയ്തു

Wednesday 02 July 2025 1:54 AM IST

തിരുവനന്തപുരം: അഭിനേത്രിയായ കൃഷ്ണ തുളസിബായിയുടെ 'എന്ന് സ്വന്തം കൃഷ്ണ' എന്ന കവിതാസമാഹാരം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു.ലിറ്ററേച്ചർ ഫൗണ്ടേഷൻ നടത്തിയ ചടങ്ങിൽ ചെയർമാൻ റനീഷ് പേരാമ്പ്ര അദ്ധ്യക്ഷനായി. ആർക്കിടെക്റ്റ് ജി.ശങ്കർ ആദ്യപ്രതി ഏറ്റുവാങ്ങി.മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സോലസ് ഫൗണ്ടർ ഷീബാ അമീർ, ഗായിക അപർണ്ണ രാജീവ്,ഗിരിജ സേതുനാഥ്,ജി.കൃഷ്ണപ്രിയ,കൃഷ്ണ തുളസി ബായി എന്നിവർ സംസാരിച്ചു.