പ്രകാശനം ചെയ്തു
Wednesday 02 July 2025 2:01 AM IST
തിരുവനന്തപുരം: നിരൂപകയും അദ്ധ്യാപികയുമായ ഗീതുകൃഷ്ണ രചിച്ച കവിതാ പഠന ഗ്രന്ഥം' കവിതയിലെ ബഹുവചനം' ഡോ.ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു.കഥാകൃത്ത് ഡോ.എം.രാജീവ് കുമാർ പുസ്തകം ഏറ്റുവാങ്ങി.കവിതാ ചർച്ച സംഗീതജ്ഞ ഡോ.കെ.ഓമനക്കുട്ടി ഉദ്ഘാടനം ചെയ്തു.നിരൂപകൻ സി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. കവിയും നിരൂപകനുമായ കെ. സജീവ്കുമാർ ഗ്രന്ഥം പരിചയപ്പെടുത്തി. ഡോ. സാബു കോട്ടുക്കൽ ചർച്ച നയിച്ചു. നടൻ കൊല്ലം തുളസി, വെങ്ങാനൂർ ഗോപകുമാർ, ഗീതു കൃഷ്ണ, ലതിക ആർ. നായർ തുടങ്ങിയവർ പ്രസംഗിച്ചു.