ലഹരി വിരുദ്ധ ക്യാമ്പെയിൻ
Wednesday 02 July 2025 1:01 AM IST
തിരുവനന്തപുരം: കരകുളം പഞ്ചയത്തിലെ ഏണിക്കര സർഗസൃഷ്ടി സാംസ്‌കാരിക വേദി ഏപ്രിൽ മുതൽ ആരംഭിച്ച ലഹരി വിരുദ്ധ ക്യാമ്പെയിൻ ജനകീയ കൂട്ടായ്മയോടെ സമാപിച്ചു.നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.സാംസ്‌കാരിക വേദി പ്രസിഡന്റ് പ്രമോദ് സാമുവൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.ദേവിക ഉദയകുമാർ മുഖ്യാതിഥിയായി.വാർഡ് മെമ്പർ വി.ആശ,റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ജയപ്രകാശ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഗോകുൽ കൊടൂർ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസാദ് മോഹൻ, സാംസ്‌കാരിക വേദി വൈസ് പ്രസിഡന്റ് ഉദയകുമാർ എന്നിവർ സംസാരിച്ചു.എസ്.ആർ.രതീഷ് സ്വാഗതവും ജിതീഷ് നന്ദിയും പറഞ്ഞു.