മൻ കി ബാത്ത് താലൂക്കുതല മത്സരങ്ങൾ

Wednesday 02 July 2025 2:02 AM IST

തിരുവനന്തപുരം: മൻ കി ബാത്ത് താലൂക്കുതല മത്സരങ്ങൾ 5ന് തുടങ്ങി 6ന് സമാപിക്കും.5ന് കുന്നുംപുറം ചിൻമയ വിദ്യാലയത്തിൽ തിരുവനന്തപുരം താലൂക്കിന്റെയും,കാട്ടക്കട ന്യൂഡെയിൽ പബ്ളിക് സ്കൂളിൽ കാട്ടക്കട,നെയ്യാറ്റിൻകര താലൂക്കുകളുടെയും,6ന് നെടുമങ്ങാട് ദർശന ഹൈസ്കൂളിൽ നെടുമങ്ങാട് താലൂക്കിന്റെയും,അയിലൂർ എം.ജി.എം മോഡൽ സ്കൂളിൽ ചിറയിൻകീഴ്,വർക്കല താലൂക്കുകളുടെയും മത്സരങ്ങൾ നടക്കും. വിജയികൾക്ക് പുരസ്കാരങ്ങൾക്ക് പുറമെ ആഗസ്റ്റ് 15ന് ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാനും അവസരം ലഭിക്കും.ഗ്ളോബൽ ഗിവേഴ്സ് ഫൗണ്ടേഷനുമായി ചേർന്ന് മേരാ യുവ ഭാരതാണ് മത്സരങ്ങൾ നടത്തുന്നത്.