ഓംബുഡ്സ്മാൻ സിറ്റിംഗ്

Wednesday 02 July 2025 1:03 AM IST

തിരുവനന്തപുരം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ സിറ്റിംഗ് ഇന്ന് രാവിലെ 11 മുതൽ ഒരു മണി വരെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ നടക്കും.വെള്ളനാട് ബ്ലോക്ക് പ്രദേശത്തെ വിതുര, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കോട്, പൂവച്ചൽ, കുറ്റിച്ചൽ, കാട്ടാക്കട,ആര്യനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ,ഗുണഭോക്താക്കൾ,മേറ്റുമാർ, പൊതുപ്രവർത്തകർ,ജനപ്രതിനിധികൾ,ജീവനക്കാർ എന്നിവർക്കും ആവാസ് യോജന ഭവനപദ്ധതി ഗുണഭോക്താക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് അറിയിക്കാം.