ബിരിയാണിയിൽ കുപ്പിച്ചില്ല്: തൊണ്ട മുറിഞ്ഞ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി

Wednesday 02 July 2025 1:04 AM IST

കൊ​ല്ലം: ഹോ​ട്ട​ലിൽ നി​ന്ന് വാ​ങ്ങി​യ ബി​രി​യാ​ണി​യിൽ കു​പ്പി​ച്ചി​ല്ല് ക​ണ്ട​താ​യി പ​രാ​തി. ചി​ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ത്​കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ സൂ​ര​ജ് ചി​ത​റ​യി​ലെ ത​ന്നെ ഹോ​ട്ട​ലിൽ നി​ന്ന് വാ​ങ്ങി​യ ബി​രി​യാ​ണി​യി​ലാ​ണ് കു​പ്പി​ച്ചി​ല്ല് ക​ണ്ട​ത്. കു​പ്പി​ച്ചി​ല്ല് കു​ടു​ങ്ങി തൊ​ണ്ട മു​റി​ഞ്ഞ സൂ​ര​ജ് ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ തേ​ടി.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് നാ​ല് ബി​രി​യാ​ണി വാ​ങ്ങി​യ​ത്. വീ​ട്ടി​ലെ​ത്തി ഗർ​ഭി​ണി​യാ​യ ഭാ​ര്യ​യ്ക്കും സ​ഹോ​ദ​ര​നു​മൊ​പ്പം ബി​രി​യാ​ണി ക​ഴി​ക്കു​ന്ന​തി​നി​ടെ എ​ല്ലിൻ ക​ഷ്​ണ​മാ​ണെന്ന് ക​രു​തി സൂ​ര​ജ് കു​പ്പി​ച്ചി​ല്ല് ക​ടി​ച്ചുപൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. അ​സ്വാ​ഭാ​വി​ക​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ടർ​ന്ന് പു​റ​ത്തെ​ടു​ത്ത​പ്പോ​ഴാ​ണ് കു​പ്പി​ച്ചി​ല്ലാ​ണെ​ന്ന് മ​നസി​ലാ​യ​ത്. തു​ടർ​ന്ന് ക​ട​യ്​ക്കൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ തേ​ടി. സൂ​ര​ജി​ന്റെ തൊ​ണ്ട​യിൽ മു​റി​വു​ണ്ട്. എ​ക്‌​സ്‌​റേ ഉൾ​പ്പ​ടെ എ​ടു​ത്തെ​ങ്കി​ലും ശ​രീ​ര​ത്തി​നു​ള്ളിൽ കു​പ്പി​ച്ചി​ല്ല് ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ല്ല. ശാ​രീ​രി​ക ബു​ദ്ധി​മുട്ട് ഉ​ണ്ടാ​യാൽ ചികിത്സ തേടണമെന്ന് ആ​ശു​പ​ത്രി അ​ധി​കൃ​തർ അറിയിച്ചു.

പി​ന്നാ​ലെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നും ക​ട​യ്​ക്കൽ പൊ​ലീ​സി​ലും യു​വാ​വ് പ​രാ​തി നൽ​കി. സം​ഭ​വം അ​റി​ഞ്ഞ ഹോ​ട്ട​ലു​ട​മ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും സൂ​ര​ജ് പ​റ​യു​ന്നു.