രാസ ലഹരിയുമായി യുവാക്കൾ പിടിയിൽ
Wednesday 02 July 2025 1:26 AM IST
മരട്: രാസലഹരിയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കാസർകോട് തളങ്കര ഖാസിലെയിനിൽ മൂസഹാജി വീട്ടിൽ അക്ബർ അലിയെ (40) മരട് പൊലീസ് പിടികൂടി. സബ് ഇൻസ്‌പെക്ടർ ടി.കെ. സുധീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വൈറ്റില ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 4.74 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിലായത്.
കൊച്ചി സിറ്റി ഡാൻസാഫ് ടീം തമ്മനം നളന്ദ റോഡിലെ ഒരു ഹോട്ടലിൽനിന്ന് ആലുവ എടത്തല നോർത്ത് കുഞ്ചാട്ടുകര മാടപ്പിള്ളിവീട്ടിൽ മുഹമ്മദ് അഷ്കറെ (24) 1.120 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി.