മോഷണക്കേസ്: 24 മണിക്കൂറിനകം പ്രതി പിടിയിൽ

Wednesday 02 July 2025 1:32 AM IST

മാള: കുഴൂർ ഐരാണിക്കുളം റോഡിലെ സ്ലാബ് പണിക്കായി റോഡരികിൽ ടാർപായ ഇട്ട് സൂക്ഷിച്ചിരുന്ന ഏകദേശം

250 കിലോ തൂക്കംവരുന്ന ഇരുമ്പുകമ്പികൾ മോഷ്ടിച്ച കേസിലെ പ്രതിയെ മാള പൊലീസ് പിടികൂടി. ആസാം സ്വദേശിയായ ഷംസു ആലത്തിയെയാണ് 24 മണിക്കൂറിനകം പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണം നടന്നത് അറിഞ്ഞ

ഉടൻ എസ്.എച്ച്.ഒ ജയപ്രദീപിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം

പ്രതിയെ കണ്ടെത്തുകയായിരുന്നു. ആക്രിക്കടകളിൽ നിന്നും പഴയ ലോഹവസ്തുക്കൾ ശേഖരിച്ച് വിൽക്കുന്ന ജോലി നടത്തിയിരുന്ന ഷംസു കമ്പികൾ മോഷ്ടിച്ച ശേഷം ഇതേ രീതിയിൽ വിറ്റഴിക്കാനായിരുന്നു ശ്രമം.

അന്വേഷണ സംഘത്തിൽ എസ്.ഐമാരായ കെ.ആർ.സുധാകരൻ, വിനോദ്, സി.പി.ഒമാരായ ഷാരോൺ, ജോയ് ഡെന്നിസ്

എന്നിവർ ഉണ്ടായിരുന്നു.