ഒളിവിലായിരുന്ന കാപ്പാ കേസ് പ്രതിയെ പിടികൂടി
Wednesday 02 July 2025 1:36 AM IST
പട്ടിക്കാട്: കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന പ്രതി ചുവന്നമണ്ണിൽ ഒളിവിൽ കഴിയുന്നതിനിടെ പീച്ചി പൊലീസ് പിടികൂടി. നെടുപുഴ സ്‌റ്റേഷൻ ഗുണ്ടയും വിവിധ സ്‌റ്റേഷനുകളിലെ കേസുകളിൽ പ്രതിയും തൃശൂർ ഡി.ഐ.ജി ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതുമായ കണിമംഗലം വട്ടപ്പിന്നി പുളിക്കപറമ്പിൽ മുക്തി മുഹമ്മദ് ഇസ്ര (24) യെയാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.