നിക്വാബും മറ്റ് മുഖാവരണങ്ങളും പൊതു ഇടങ്ങളിൽ ധരിക്കുന്നത്‌ നിരോധിച്ചു, നടപടിയുമായി മുസ്‌ലീം ഭൂരിപക്ഷ രാജ്യം

Tuesday 01 July 2025 11:59 PM IST

അസ്‌താന: പൊതുഇടങ്ങളിൽ പെരുമാറുമ്പോൾ നിക്വാബോ മറ്റ് മുഖാവരണങ്ങളോ ധരിക്കുന്നത്‌ നിരോധിച്ച്‌ ഏഷ്യൻ രാജ്യം. കസാക്കിസ്ഥാൻ ആണ് പൊതുസ്ഥലങ്ങളിൽ നിക്വാബും മുഖാവരണങ്ങളും നിരോധിക്കുന്നതിന് പാർലമെന്റിൽ ബിൽ പാസാക്കിയത്. പ്രസിഡന്റ് കസീം ജോമാർട് തൊകായേവിന്റെ അന്തിമ അനുമതി നൽകിയതോടെ നിരോധനം നിയമമായി. കസാകിസ്ഥാനിൽ വർദ്ധിച്ചുവരുന്ന തീവ്ര മതവിഭാഗത്തിന്റെ ശക്തിപ്രാപിക്കലിനെതിരായ സർക്കാർ നടപടിയാണിത്.

സുരക്ഷാകാരണങ്ങളാൽ ഈ നിരോധനം അത്യാവശ്യമാണെന്ന് കസാക് സർക്കാർ പറയുന്നു. വ്യക്തികളെ തിരിച്ചറിയാൻ മുഖാവരണമുള്ളത് തടസമായതിനാലാണ് പൊതുഇടങ്ങളിൽ ഇത് നിരോധിക്കുന്നത്. ഇസ്ലാം മതവിശ്വാസത്തിൽ ഇത് നിർബന്ധമായ കാര്യമെന്ന് പറയുന്നില്ലെന്നാണ് സർക്കാർ നയം.

ഈ നിയമത്തിന് ചില പ്രത്യേക പരിതസ്ഥിതിയിൽ ഇളവുണ്ടാകും. ജോലിയുമായോ ആരോഗ്യപ്രശ്‌നമുള്ളപ്പോഴോ നിക്വാബ് ധരിക്കാം. ചില പ്രത്യേക കാലാവസ്ഥ കാരണമോ സാംസ്‌കാരിക പരിപാടികൾക്കോ എല്ലാം മുഖാവരണമാകാം. എന്നാ? പൊതു ഇടങ്ങളിൽ ഇവ ധരിക്കുന്നത് അനുവദിക്കില്ല.

നിക്വാബ് അടക്കം ശിരോവസ്‌ത്ര ധാരണവും മറ്റും വിദേശ രാജ്യങ്ങളിലെ സംസ്‌കാരമാണെന്നും അത് കസാക് സംസ്‌കാരമല്ലെന്നും ചൂണ്ടിക്കാട്ടി സർക്കാർ മതേതര കാഴ്‌ചപ്പാട് സമൂഹത്തിൽ ഉണ്ടാകാനാണ് ഈ നടപടി സ്വീകരിച്ചത്. ഈയടുത്ത കാലത്തായി പല കസാക് നഗരങ്ങളിലും മുഖം തിരിച്ചറിയാത്ത കറുത്ത നിക്വാബും നീളൻ വസ്‌ത്രങ്ങളും കണ്ടുതുടങ്ങിയതാണ് നടപടിയ്‌ക്ക് കാരണം. ഇത് ആദ്യമായല്ല ശിരോവസ്‌ത്രങ്ങളെ കസാക് സർക്കാർ നിരോധിക്കുന്നത്.

2017ൽ സ്‌കൂളുകളിൽ സർക്കാർ ഹിജാബ് നിരോധിച്ചു. 2023ൽ ഒരുപടി കൂടി കടന്ന് കുട്ടികളും അദ്ധ്യാപകരും ഹിജാബ് ധരിക്കുന്നത് സർക്കാർ നിരോധിച്ചു. ആ വർഷം 150ഓളം കുട്ടികൾ സ്‌കൂളിൽ പഠനം ഉപേക്ഷിച്ചു. അതേസമയം 'സ്‌കൂൾ പഠിക്കാനുള്ള സ്ഥലമാണെന്നും കുട്ടികൾ വിവരസമ്പാദനത്തിനാണ് വരുന്നത് അല്ലാതെ മതവിദ്യാഭ്യാസം നേടാനല്ല.' എന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. കസാഖിസ്ഥാന് പുറമേ ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവയും ഇതേ മട്ടിൽ നിയമം പാസാക്കിിട്ുണ്ട്.