സമുദ്രസുരക്ഷയ്‌ക്ക് ഇന്തോ-റഷ്യൻ സംരംഭമായ ഐ.എൻ.എസ് തമാൽ

Wednesday 02 July 2025 12:04 AM IST

ന്യൂഡൽഹി: ബ്രഹ്മോസ് ദീർഘദൂര ക്രൂയിസ് മിസൈലുകൾ അടക്കം ആയുധങ്ങൾ വിന്ന്യസിച്ച് റഡാറുകളുടെ കണ്ണുവെട്ടിച്ച് കുതിക്കാൻ കരുത്തുള്ള നാവികസേനയുടെ യുദ്ധക്കപ്പൽ ഐ.എൻ.എസ് തമാൽ റഷ്യയിലെ കലിനിൻഗ്രാഡിൽ നടന്ന ചടങ്ങിൽ കമ്മിഷൻ ചെയ്‌തു. വെസ്റ്റേൺ നേവൽ കമാൻഡ് മേധാവി അഡ്മിറൽ സഞ്ജയ് ജെ സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്.

ക്രിവാക് ക്ലാസ് കപ്പൽ സീരീസിലെ എട്ടാമത്തെയും തുഷീൽ ക്ളാസ് സീരീസിലെ രണ്ടാമത്തെയും കപ്പലാണിത്. നാവികസേനയ്‌ക്കായി വിദേശത്ത് നിർമ്മിക്കുന്ന അവസാന കപ്പലായിരിക്കും എെ.എൻ.എസ് കപ്പൽ. ആത്മനിർഭർ പദ്ധതി പ്രകാരം യുദ്ധക്കപ്പലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ തീരുമാനിച്ചതിനാണിത്. റഷ്യൻ സാങ്കേതിക വിദ്യാസഹകരണത്തോടെ ഗോവ ഷിപ്പ്‌യാർഡിൽ 'ട്രിപുട്ട് ആന്റ് തവാസ്യ' എന്ന് പേരുള്ള രണ്ട് കപ്പലുകൾ നിർമ്മാണത്തിലാണ്.

ഐ.എൻ.എസ്. തമാൽ(തമാൽ:

 നിർമ്മാണം: യുണൈറ്റഡ് ഷിപ്പ് ബിൽഡിംഗ് കോർപ്പറേഷൻ ഓഫ് റഷ്യ

 ആയുധങ്ങൾ: ബ്രഹ്മോസ് ദീർഘദൂര ക്രൂയിസ് മിസൈൽ, ഹെവിവെയ്‌റ്റ് ടോർപിഡോകൾ, അന്തർവാഹിനികളെ ആക്രമിക്കാൻ റോക്കറ്റുകൾ.

 ക്ളോസ് ഇൻ വെപ്പൺ സിസ്‌റ്റം(സി.ഐ.ഡബ്‌ള്യു.എ.എസ്) പ്രതിരോധ സംവിധാനം

 നിരീക്ഷണത്തിന് കാമോവ് 31 എയർ ഏർലി വാണിംഗ്, കാമോവ് 28 മൾട്ടി റോൾ ഹെലികോപ്റ്ററുകൾ

 സാറ്റ്കോം, റേഡിയോ, ഹൈ-സ്പീഡ് ഡാറ്റ ലിങ്ക്, അഡ്വാൻസ്ഡ് ഇലക്ട്രോണിക് സംവിധാനങ്ങൾ.

 30 നോട്ടിക്കൽ മൈലിൽ വേഗത

 250ന് മുകളിൽ നാവികരെ ഉൾക്കൊള്ളും