പ്രധാനമന്ത്രി ഇന്ന് ഘാനയിലേക്ക്

Wednesday 02 July 2025 12:07 AM IST

​​​​ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലായ് 9വരെ നീണ്ടു നിൽക്കുന്ന അഞ്ച് രാജ്യങ്ങളിലെ പര്യടനത്തിന് ഇന്ന് പുറപ്പെടും. ജൂലായ് 6മുതൽ 7വരെ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഇന്ന് ഘാനയിലെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഉഭയകക്ഷി ചർച്ചകൾ നടത്തും. ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, നമീബിയ എന്നിവയാണ് പ്രധാനമന്ത്രി സന്ദർശിക്കുന്ന മറ്റ് രാജ്യങ്ങൾ.