സംസ്ഥാന പദവി പുനഃസ്ഥാപിക്കൽ : ഇടപെടലാവശ്യപ്പെട്ട് കത്ത്

Wednesday 02 July 2025 12:36 AM IST

ന്യൂഡൽഹി: ജമ്മു കാശ‌്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ ഇടപെടലാവശ്യപ്പെട്ട് കത്ത്. വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടണമെന്നാണ് മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാൽ പിള്ള, റിട്ട. മേജർ ജനറൽ അശോക് കെ. മേത്ത, റിട്ടയേർഡ് എയർ വൈസ് മാർഷൽ കപിൽ കക്, മുൻ ഇന്റർ സ്റ്റേറ്റ് കൗൺസിൽ ഓഫ് ഇന്ത്യ സെക്രട്ടറി അമിതാഭ് പാണ്ഡെ തുടങ്ങിയവരുടെ ആവശ്യം. കേന്ദ്രഭരണപ്രദേശമാക്കി മാറ്രിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീംകോടതിയിലുള്ള കേസ് പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കണം. സംസ്ഥാന പദവി പുന:സ്ഥാപിക്കാൻ സമയക്രമം നിശ്ചയിക്കണം. ഭാവിയിൽ ഒരു സംസ്ഥാനത്തിന്റെയും സംസ്ഥാന പദവി എടുത്തുമാറ്റില്ലെന്ന് ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പുന:സ്ഥാപിക്കൽ വൈകിപ്പിക്കാൻ പഹൽഗാം ഭീകരാക്രമണം കേന്ദ്രം ചൂണ്ടിക്കാണിച്ചേക്കുമെന്നും ആശങ്കപ്പെട്ടു.