ബാറ്ററി മോഷണം പ്രതി അറസ്റ്റിൽ
കോട്ടയം: ബി.എസ്.എൻ.എൽ മൊബൈൽ ടവറിന്റെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. അരൂർ കടമറ്റിൽച്ചിറ ഷമിയെ (32) ആണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 22നാണ് കേസിനാസ്പദമായ സംഭവം. വൈക്കം കാട്ടിക്കുന്ന് ഭാഗത്തുള്ള ബി.എസ്.എൻ.എൽ മൊബൈൽ ടവറിന്റെ ബി.ടി.എസ് റൂമിലിരുന്ന മൂന്നര ലക്ഷം രൂപ വില വരുന്ന പ്രവർത്തനക്ഷമമായ 24 ബാറ്ററികളും 29 സ്ക്രാപ്പ് ബാറ്ററികളും ആണ് മോഷണം പോയത്. ബാറ്ററികളുടെ മെയിന്റനൻസ് നടത്തിവന്നിരുന്നത് പ്രതി ഷമിയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ വൈക്കം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.