ആശുപത്രികളിലെ അനാസ്ഥ അന്വേഷിക്കണം
Wednesday 02 July 2025 1:01 AM IST
കോട്ടയം: കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലെയും വാർത്തകൾക്ക് അധിഷ്ഠിതമായ അനാസ്ഥയെക്കുറിച്ച് അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് എൻ.സി.പി കോട്ടയം ജില്ലാ പ്രസിഡന്റ് പി.ജി സുഗുണൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങളിലും ഉപകരണങ്ങളും മരുന്നുകളും ഇല്ലാത്തതിനാൽ സാധാരണക്കാർക്ക് ചികിത്സ നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.