യുവാവിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
Wednesday 02 July 2025 1:04 AM IST
കോട്ടയം: യുവാവിനെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ട് പ്രതികൾ അറസ്റ്റിൽ. പന്നിമറ്റം വാലുപറമ്പിൽ അജിത്ത് (പൂക്കുറ്റി അജിത്ത്, 24), ചിങ്ങവനം മണക്കാട് കണ്ണൻ (25) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പന്നിമറ്റം സ്വദേശിയായ എബിൻ എന്ന യുവാവുമായുണ്ടായ വാക്കുതർക്കം ചോദ്യം ചെയ്തതിൽ പ്രതികൾക്ക് ഇയാളോടുണ്ടായ വിരോധത്തെ തുടർന്ന്, ചിങ്ങവനം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വച്ച് പ്രതികൾ അസഭ്യം പറയുകയും ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ചിങ്ങവനം പൊലീസ് കേസിൽ ഉൾപ്പെട്ട രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികൾ ചിങ്ങവനം സ്റ്റേഷനിൽ എൻ.ഡി.പി.എസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ്.