അരലക്ഷം രൂപ മാസശമ്പളം, കേരള സർക്കാർ യുഎഇയിലേയ്ക്ക് ഡ്രൈവർമാരെ തേടുന്നു; ഉടൻ അപേക്ഷിക്കൂ

Wednesday 02 July 2025 2:09 PM IST

യുഎഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേയ്ക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് ഐടിവി ഡ്രൈവർമാരെ നിയമിക്കുന്നു. 100 ഒഴിവുകളാണുള്ളത്. 25നും 41നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.


ജിസിസി/ യുഎഇ ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഇന്ത്യൻ ട്രെയിലർ ലൈസൻസ് നിർബന്ധം. എസ്‌എസ്‌എൽസി പാസ് ആണ് യോഗ്യത. ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും മനസിലാക്കാനുമുള്ള അറിവ് അഭികാമ്യം. അമിതവണ്ണം, കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്‌, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്ന്ങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. 2250 എഇഡി (52,501 രൂപ) ആണ് മാസവേതനം. വിസ, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ നൽകുന്നതാണ്.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഹെവി ഡ്രൈവിംഗ് ലൈസൻസ് സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം തെളിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് എന്നിവയുടെ പകർപ്പുകൾ recruit@odepc.in എന്ന ഇ മെയിലിലേയ്ക്ക് അയക്കണം. 2025 ജൂലായ് മൂന്നാം തീയതിക്ക് മുൻപായി അയക്കുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ :0471-2329440/41/42 /7736496574/977862046. സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്. ഒഡെപെക്കിന് മറ്റ് ശാഖകളോ ഏജന്റുമാരോ ഇല്ല.