ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു
Thursday 03 July 2025 12:44 AM IST
ചേന്നാട് : ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സെന്റ് മരിയ ഗൊരേത്തീസ് വിദ്യാർത്ഥികൾ സൈക്കിൾ റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷാന്റി തോമസ് ഫ്ലാഗ് ഒഫ് ചെയ്തു. ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയും തീർത്തു. തെരുവുനാടകം, ഫ്ലാഷ് മോബ്, ടാബ്ലോ തുടങ്ങിയവയും അരങ്ങേറി. ഈരാറ്റുപേട്ട എക്‌സൈസ് ഓഫീസർ ജസ്റ്റിൻ തോമസ്, ഈരാറ്റുപേട്ട ജനമൈത്രി പൊലീസിലെ ബിനോയി തോമസ് എന്നിവർ ക്ലാസ് എടുത്തു. സ്‌കൂൾ മാനേജർ ഫാ. തോമസ് മൂലേച്ചാൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ് എസ്.എച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.