ജനകീയ ഉപരോധ സമരം നടത്തി
Thursday 03 July 2025 12:44 AM IST
കോട്ടയം : മുണ്ടുവേലിപ്പടി,വേദഗിരി, കുറുമള്ളൂർ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അതിരമ്പുഴയിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ജനകീയ ഉപരോധ സമരം നടത്തി. ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ പ്ലാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയി ചാക്കോ മുട്ടത്തുവയൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി സണ്ണി, സജി ഇരുപ്പുമല, ത്രേസ്യാമ്മ അലക്‌സ്, മിനി ബെന്നി മ്ലാവിൽ, ജോജോ ആട്ടയിൽ, സുജിത്ത് കുമാർ, പി.ജെ ജോസഫ് പാക്കുമല, പി.കെ രാജൻ, ലൂസി തോമസ്, ടോമി പാറപ്പുറം, വർക്കി ചെമ്പനാനി, വർഗീസ് മഞ്ചേരികളം, കെ.ഡി ഔസേപ്പ് കൊരികോമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.