സംയുക്ത ട്രേഡ് യൂണിയൻ ജാഥ
Thursday 03 July 2025 12:45 AM IST
തലയോലപ്പറമ്പ് : കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ ഒമ്പതിന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ സംസ്ഥാന മദ്ധ്യമേഖലാ പ്രചാരണ ജാഥയ്ക്ക് തലയോലപ്പറമ്പിൽ സ്വീകരണം നൽകി. എം.കെ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി സി.പി.മുരളി, വൈസ് ക്യാപ്ടൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എം.ഹംസ, ടി.ബി.മിനി, ടി.എൻ.രമേശൻ, ആർ.സുശീലൻ, ലീനമ്മ ഉദയകുമാർ, ജോൺ.വി ജോസഫ്, കെ.എസ്.വേണുഗോപാൽ, ഡോ. സി.എം.കുസുമൻ, ജയകൃഷ്ണൻ, കെ.ഡി.വിശ്വനഥൻ, കെ.കെ.രാമഭദ്രൻ, പി.സുഗതൻ, കെ അജിത്ത്, സി.കെ.ആശ എം.എൽ.എ എന്നിവർ പ്രസംഗിച്ചു.