ഡോക്ടേഴ്സ് ദിനാചരണം
Thursday 03 July 2025 12:45 AM IST
വൈക്കം: വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. 658ാം നമ്പർ ഉദയനാപുരം കരയോഗാംഗമായ ഡോ. ഹരിതാ ഹരിദാസിനെ യൂണിയൻ ചടങ്ങിൽ ആദരിച്ചു. വൈസ് ചെയർമാൻ പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ.ആർ നായർ, നാരായണൻ നായർ, പി.എസ്.വേണുഗോപാൽ, അനിൽകുമാർ, രാധാകൃഷ്ണൻ നായർ, സുരേഷ് കുമാർ, എസ്.മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു.