ആഫ്രിക്കൻ ഒച്ച് വ്യാപനം: നിവേദനം

Thursday 03 July 2025 12:46 AM IST

വാഴൂർ : ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം തടയാൻ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘം വാഴൂർ മേഖലാ കമ്മിറ്റി , വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും കൃഷി ഓഫീസർക്കും നിവേദനം നൽകി . റബർ തോട്ടങ്ങളും കൃഷി ചെയ്യാത്ത പുരയിടങ്ങളും ഒച്ചുകളുടെ ആവാസ കേന്ദ്രങ്ങളാണ്.

മഴ വ്യാപിച്ചതോടെ അവയുടെ വംശവർദ്ധനവും വ്യാപനവും ക്രമാതീതമായി . ഒച്ചുകളെ നശിപ്പിക്കാൻ കർഷകർ സ്വന്തം നിലയിൽ നടത്തിവരുന്ന ശ്രമങ്ങൾ വിജയം കാണുന്നില്ലെന്നും നിവേദനത്തിൽ പറയുന്നു. വാഴൂർ ഏരിയ സെക്രട്ടറി അഡ്വ. ബെജു കെ. ചെറിയാൻ, ബേസിൽ വർഗീസ് മേഖലാ സെക്രട്ടറി ടി.വി. ദിലീപ്, ശിവരാജൻ എം.പി , ടി.വി. സതീഷ് , എ.സി .വർഗീസ്, വി .പി .പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.