പരിസ്ഥിതി സെമിനാർ
Thursday 03 July 2025 12:51 AM IST
രാമപുരം : മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെന്റും ന്യൂഡൽഹി വിശ്വ യുവക് കേന്ദ്രയും കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സും സംയുക്തമായി പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം നിർവഹിച്ചു. മാണി സി കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ രഞ്ജൻ മാത്യു വർഗീസ് സെമിനാർ നയിച്ചു. കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ,കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ,വകുപ്പ് മേധാവി സിജു തോമസ് തുടങ്ങിയവർ സംസാരിച്ചു.