വീണ്ടും ഞെട്ടിപ്പിക്കുന്ന കൊലപാതകം, ആലപ്പുഴയിൽ അച്ഛൻ മകളെ കൊന്നു

Wednesday 02 July 2025 4:53 PM IST

ആലപ്പുഴ: ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. 28കാരിയായ എയ്‌ഞ്ചൽ ജാസ്മിനാണ് മരിച്ചത്. പ്രതിയായ ജിസ്‌മോൻ എന്ന ഫ്രാൻസിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹൃദയാഘാതം മൂലമാണ് എയ്ഞ്ചൽ മരിച്ചതെന്നാണ് വീട്ടുകാർ എല്ലാവരോടും പറഞ്ഞിരുന്നത്. സംശയം തോന്നിയതോടെ നാട്ടുകാരാണ് യുവതിയെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് ചോദ്യം ചെയ്തതോടെ ജിസ്‌മോൻ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയുടെ കഴുത്തിൽ തോർത്ത് മുറുക്കിയാണ് കൊലപാതകം നടത്തിയത്. എയ്‌ഞ്ചൽ കുറച്ചുനാളുകളായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണ്.