"അക്കാരണംകൊണ്ട് എനിക്കെന്നും കാവ്യ ചേച്ചിയുടെ മനസിലൊരു സോഫ്‌റ്റ് കോർണറുണ്ട്; കാണുമ്പോഴെല്ലാം ഇതും പറഞ്ഞ് കുത്തും"
സുരേഷ് ഗോപിയും ദിലീപും തമ്മിൽ അടുത്ത സൗഹൃദമാണുള്ളത്. ഈ സൗഹൃദം ഇരുവരുടെയും കുടുംബങ്ങൾ തമ്മിലുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് സുരേഷ് ഗോപി അവതാരകനായെത്തിയ കോടീശ്വരൻ പരിപാടിയിൽ പങ്കെടുക്കാൻ കാവ്യ മാധവൻ എത്തിയിരുന്നു. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷിനെക്കുറിച്ച് കാവ്യ പറഞ്ഞചില കാര്യങ്ങൾ അന്ന് വൈറലായിരുന്നു.
അന്നത്തെ മുൻനിര നായികയായിരുന്നു കാവ്യയോട് കൊച്ചു കുട്ടിയായിരുന്ന മാധവിന് തോന്നിയ ഇഷ്ടത്തെക്കുറിച്ചായിരുന്നു കാവ്യ പറഞ്ഞത്. കുട്ടിയായിരുന്ന മാധവ് റൂമിലേക്ക് വന്ന് സംസാരിച്ചതിനെക്കുറിച്ചായിരുന്നു നടി വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈയൊരു സംഭവം മൂലം കാവ്യ ചേച്ചിക്ക് ഇപ്പോഴും തന്നോടൊരു സോഫ്‌റ്റ് കോർണർ ഉണ്ടെന്നും, കാണുമ്പോഴൊക്കെ ഇക്കാര്യം പറഞ്ഞ് തന്നെ കുത്താറുണ്ടെന്നും മാധവ് സുരേഷ് വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരപുത്രൻ.
'ഈയൊരു സംഭവം കൊണ്ട് എനിക്കെന്നും കാവ്യ ചേച്ചിയുടെ മനസിലൊരു സോഫ്റ്റ് കോർണർ ഉണ്ട്. ആ ഒരു കണക്ട് ഉണ്ട്. ഞാൻ ഫസ്റ്റ് ഫാനായത് ദിലീപ് അങ്കിളിന്റേതാണ്. ഏത് റോളും ചെയ്യാൻ പറ്റിയ ആളാണ്. കാവ്യ ചേച്ചിയുമായി കുറേ സമയം സ്‌പെൻഡ് ചെയ്തിട്ടുണ്ട്. പക്ഷേ എപ്പോൾ കണ്ടാലും ആ സംഭവത്തിനൊരു കുത്ത് തരും.'- മാധവ് സുരേഷ് പറഞ്ഞു. താൻ സിംഗിളാണെന്നും നടൻ കൂട്ടിച്ചേർത്തു.