കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതി, ആറു മണിക്കൂറിന് ശേഷം സ്വകാര്യഭാഗം മുഴുവൻ രക്തത്തിൽ കുളിച്ച് യുവാവ്

Wednesday 02 July 2025 7:15 PM IST

ലക്നൗ: കാമുകനുമായുള്ള തർക്കത്തിന് പിന്നാലെ യുവാവിന്റെ സ്വകാര്യ ഭാഗം ബ്ലേ‌ഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി. ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലാണ് സംഭവം. ഇരുവരും തമ്മിൽ എന്തിന്റെയോ പേരിൽ വഴക്കുണ്ടായെന്നും ഇതിന് പിന്നാലെയാണ് യുവതി കടുംകൈ ചെയ്തതെന്നുമാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഖലീദാഹാദ് കോട്വാലി പ്രദേശത്തെ മുഷാര ഗ്രാമത്തിലാണ് യുവതി താമസിക്കുന്നത്. അതേ പ്രദേശത്തെ ജംഗിൾ കാലയിൽ താമസിക്കുന്ന വിികാസ് നിഷാദ് എന്ന 19കാരനാണ് കാമുകിയെ കാണാനായി അയൽഗ്രാമത്തിലെത്തിയത്. യുവതി വിളിച്ചതനുസരിച്ചാണ് വികാസ് എത്തിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. കാമുകിയോടൊപ്പം ഇയാൾ വീട്ടിൽ ആറു മണിക്കൂറോളം ചെലവഴിച്ചു. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ യുവതി വികാസിന്റെ സ്വകാര്യഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയായിരുന്നു.

രക്തത്തിൽ കുളിച്ച നിലയിലാണ് ഇയാൾ തിരികെ സ്വന്തം വീട്ടിലെത്തിയത്. ഉടൻ തന്നെ വീട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മണിക്കൂറുകളോളം യുവാവിന് രക്തസ്രാവമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആറു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് യുവാവിന്റെ അമ്മ പൊലീസിന് മൊഴി നൽകി. വികാസിനെ വീട്ടിലേക്ക് യുവതി വിളിച്ചു വരുത്തുകയായിരുന്നു എന്നും അവർ ആരോപിച്ചു. യുവതി കരുതിക്കൂട്ടി മകനെ ആക്രമിക്കുകയായിരുന്നു എന്നും അവർ പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് പൊലീസിൽ ഔദ്യോഗിക പരാതി നൽകിയിട്ടില്ലെന്നാണ് കോട്വാലി പൊലീസ് നൽകുന്ന വിവരം.