മെഡിക്കൽ കോളേജിൽ അത്യാധുനിക ഉപകരണം വാങ്ങാൻ 25 ലക്ഷം രൂപ 

Thursday 03 July 2025 12:23 AM IST

കോട്ടയം : സ‌ർക്കാർ മെഡിക്കൽ കോളേജുകളിൽ ഇല്ലാത്ത ആധുനിക പരിശോധന സംവിധാനങ്ങളുള്ള ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന കാപ്പിലറി ഇലക്ട്രോഫോറസിസ് ഉപകരണം കോട്ടയം മെഡിക്കൽ കോളേജിൽ വാങ്ങുന്നതിനായി 25 ലക്ഷം രൂപ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. ബയോകെമിസ്ട്രി വിഭാഗത്തിൽ കഴിഞ്ഞ 13 വർഷമായി ഉണ്ടായിരുന്ന ഉപകരണം പ്രവർത്തന രഹിതമായതിനാൽ രോഗികൾ ബുദ്ധിമുട്ടിലായിരുന്നു. ഇതോടെ സിറം ഇലക്ട്രോഫോറസിസ് പോലെയുള്ള പരിശോധനകൾ അതിവേഗത്തിലും , കൃത്യതയോടെയും ലഭ്യമാക്കാൻ കഴിയും. മൾട്ടിപ്പിൾ മൈലോമ (എല്ലിലെ അർബുദം), മറ്റ് പ്രോട്ടീൻ സംബന്ധമായ രോഗങ്ങൾ എന്നിവ ഒറ്റ രക്തപരിശോധനയിലൂടെ നിർണയിക്കുന്നതിനും തുടർചികിത്സയ്ക്കും ഉപയോഗപ്രദമാണ്.