രാംചരണിന്റെ പെഡ്ഡി ഡൽഹിയിൽ

Thursday 03 July 2025 6:09 AM IST

രാംചരൺ നായകനായ പെഡ്ഡി എന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഡൽഹിയിൽ. നായികയായ ജാൻവി കപൂർ ജൂലായ് 12ന് ലൊക്കേഷനിൽ ജോയിൻ ചെയ്യും.

രാംചരണിന്റെയും ജാൻവിയുടെയും പ്രണയ രംഗങ്ങളും രണ്ട് ഗാനങ്ങളും ഇവിടെ ചിത്രീകരിക്കും. ബുചി ബാബുസന സംവിധാനം ചെയ്യുന്ന പാൻ ഇന്തൻ ചിത്രമായ പെഡ്ഡി രാംചരണിന്റെ പതിനാറാമത്തെ ചിത്രമാണ് . വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. കന്നട താരം ശിവരാജ് കുമാറും നിർണായവേഷം ചെയ്യുന്നുണ്ട്.

ജഗപതിബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റു താരങ്ങൾ. രാംചരണും ശിവരാജ് കുമാറും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഉപ്പെന്ന എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് സുചി ബാബുസന. എ.ആർ. റഹ്മാനാണ് പെഡ്ഡിയുടെ സംഗീത സംവിധാനം. ഛായാഗ്രഹണം രത്നവേലു, എഡിറ്റർ നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ല.