ഹൃദു ഹാറൂൺ നായകനാവുന്ന ടെക്സാസ് ടൈഗർ
Thursday 03 July 2025 6:13 AM IST
ഹൃദു ഹാറൂൺ നായകനാവുന്ന തമിഴ് ചിത്രം ടെക്സാസ് ടൈഗർ പ്രഖ്യാപന വീഡിയോ പുറത്തിറക്കി. സെൽവകുമാർ തിരുമാരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം യു.കെ സ്ക്വാഡിന്റെ ബാനറിൽ നിർമ്മിക്കുന്നു. സുജിത്ത്, ബാലാജി കുമാർ, പാർത്ഥി കുമാർ, ശെൽവകുമാർ തിരുമാരൻ എന്നിവരാണ് നിർമ്മാതാക്കൾ. പ്രേക്ഷക നിരൂപക പ്രശംസ നേടിയ 'ഫാമിലി പടം' എന്ന ചിത്രത്തിനുശേഷം സെൽവകുമാർ തിരുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതേസമയം കാൻ പുരസ്കാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിലും ഹൃദു ഹാറൂൺ ശ്രദ്ധേയനായി. മലയാളത്തിൽ മുറ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. പ്രദീപ് രംഗനാഥൻ - മമിത ബൈജു എന്നിവരോടൊപ്പം അഭിനയിച്ച ഡ്യൂഡ് ആണ് തമിഴിൽ അടുത്ത റിലീസ്. ഹൃദു നായകനായ മേനേ പ്യാർ കിയ ഓണം റിലീസ് ആണ്. പി.ആർ.ഒ: പ്രതീഷ് ശേഖർ.