മത്സ്യബന്ധന യാനങ്ങളുടെ പരിശോധന നാളെ മുതൽ
Thursday 03 July 2025 1:16 AM IST
ആലപ്പുഴ: ജില്ലയിൽ പ്രവർത്തിക്കുന്ന ബോട്ടുകളുടെയും ഇൻബോർഡ് വള്ളങ്ങളുടെയും പട്ടിക റിയൽക്രാഫ്റ്റ് സോഫ്റ്റ് വെയറിൽ പുതുക്കുന്നതിനുള്ള പരിശോധന ഈ മാസം നടക്കും. ഭൗതിക പരിശോധന പൂർത്തിയാക്കിയ വള്ളങ്ങൾക്കും ബോട്ടുകൾക്കും മാത്രമേ ട്രോളിംഗ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിന് അനുമതി നൽകു. നാളെ വലിയഴീക്കൽ സ്കൂളിന് സമീപം, തറയിൽകടവ് മണിവേലിക്കടവ് പടിഞ്ഞാറേക്കര, അഞ്ചിന് കള്ളിക്കാട് വില്ലേജ് ഓഫീസിന് സമീപം, ഏഴിന് പതിയാങ്കര വീരാൻ പറമ്പ് ഭാഗം, തൃക്കുന്നപ്പുഴ ചീപ്പ് പള്ളിക്കടവ് ഭാഗം, തൃക്കുന്നപ്പുഴ ചീപ്പ് കിഴക്ക് ഭാഗം എന്നിവിടങ്ങളിൽ പരിശോധന നടക്കും. തോപ്പുംപടി ഹാർബറിൽ ഏഴ്, എട്ട് തീയതികളിലും പരിശോധനയുണ്ടാകും. ഫോൺ: 0477 2297707.