ആലി ഫസ്റ്റ് ലുക്ക്

Thursday 03 July 2025 6:18 AM IST

ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ആലി" എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്ത്. റൊമാന്റിക് ഫാമിലി ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ആലി. കൈലാഷ്, പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ആകർഷ്, ജസീർ, രാജേഷ് ബി. കെ, ഗോകില, ലത ദാസ്, മണക്കാട് ലീല, ശ്രുതി, കൃഷ്ണപ്രിയ എന്നിവരാണ് താരങ്ങൾ. ഛായാഗ്രഹണം -റിനാസ് നാസർ, എഡിറ്റിംഗ് - അബു ജിയാദ്, ഗാനരചന - ഡോ. കൃഷ്ണ പ്രിയദർശൻ, സംഗീതം -കിളിമാനൂർ രാമവർമ്മ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ,ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി. മൻഹർ സിനിമാസ് ആന്റ് എമിനന്റ് മീഡിയയുടെ ബാനറിൽ ആണ് നി‌ർമ്മാണം. പി .ആർ. ഒ അജയ് തുണ്ടത്തിൽ.