നവാഗതരെ വരവേറ്റ് കേന്ദ്ര സർവകലാശാല

Wednesday 02 July 2025 9:24 PM IST

പെരിയ: കേരള കേന്ദ്ര സർവകലാശാല പെരിയ ക്യാമ്പസിലെത്തിയ ബിരുദാനന്തര ബിരുദ പ്രോഗ്രാം നവാഗത വിദ്യാർത്ഥികളെ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. ആർ. ജയപ്രകാശിന്റെയും സ്റ്റുഡന്റ്സ് വെൽഫെയർ ഡീൻ പ്രൊഫ.രാജേന്ദ്ര പിലാങ്കട്ടയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയെത്തിയ വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ പൂർത്തിയാക്കുന്നതിനും സഹായിക്കുന്നതിനും വൈസ് ചാൻസലർ പ്രൊഫ.സിദ്ദു പി.അൽഗുറിന്റെയും രജിസ്ട്രാർ ഡോ.എം.മുരളീധരൻ നമ്പ്യാരുടെയും മേൽനോട്ടത്തിൽ വിപുലമായ സൗകര്യം ഒരുക്കിയിരുന്നു. എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡസ്‌ക് സംവിധാനവും ഉണ്ടായിരുന്നു. പ്രധാന ഗേറ്റിൽനിന്ന് ഡിപ്പാർട്ട്‌മെന്റുകളിലേക്ക് ബസ് സർവ്വീസുകളും നടത്തി. വേനലവധിക്ക് ശേഷം പി.ജി. രണ്ടാം വർഷ വിദ്യാർത്ഥികളും ഇന്നലെ ക്യമ്പസിലെത്തി. വരും ദിവസങ്ങളിൽ പഠനസമാരംഭ പരിപാടി നടക്കും.