ശ്രീ ധർമ്മ ശാസ്താക്ഷേത്രം ഊട്ടുപുരക്ക് ശിലയിട്ടു
Wednesday 02 July 2025 9:26 PM IST
കാഞ്ഞങ്ങാട്: ഇരിയ പൊടവടുക്കം ധർമ്മശാസ്താക്ഷേത്ര സേവാസംഘത്തിന്റെ അമ്പതാം വാർഷികാഘോഷകമ്മിറ്റി നിർമ്മിക്കുന്ന ഊട്ടുപുരക്ക് കെ.വേണുഗോപാലൻ നമ്പ്യാർ ശിലയിട്ടു. ഇരിവൽ ഐ.കെ.കൃഷ്ണദാസ് വാഴുന്നൊർ,വേങ്ങയിൽ തറവാട്ടു കാരണവർ വി.അമ്പുഞ്ഞി നായർ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എ.നാരായണൻ നായർ പുതിയകണ്ടം, മുരളീധരൻ നമ്പ്യാർ രാവണീശ്വരം എന്നിവർ സംബന്ധിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ വി.മാധവൻനായർ ബാലൂർ അദ്ധ്യക്ഷത വഹിച്ചു. തന്ത്രി കൃഷ്ണദാസ് വാഴുന്നോർ അനുഗ്രഹ ഭാഷണം നടത്തി. വി. ബാലകൃഷ്ണൻ നായർ, എം.മാധവൻ നായർ പൊടവടുക്കം,കെ.നാരായണൻ നായർ കപ്പത്തിക്കൽ, ബാലൻ പരപ്പ എന്നിവർ സംസാരിച്ചു. സുരേഷ് കോട്ടക്കുന്നു സ്വാഗതവും ചന്ദ്രവതി അരിയളം നന്ദിയും പറഞ്ഞു.