പാട്യം ഞാറ്റുവേല ചന്തയും കർഷകസഭയും

Wednesday 02 July 2025 9:28 PM IST

പാട്യം: പാട്യം പഞ്ചായത്ത് കൃഷിഭവന്റെയും ആത്മ കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷകസഭയും കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.വി.ഷിനിജ അദ്ധ്യക്ഷത വഹിച്ചു.ഇതിനോടനുബന്ധിച്ച് കാർഷിക ഉപകരണങ്ങൾ,യന്ത്രങ്ങൾ സബ്സീഡിയോടെ വാങ്ങുവാനുള്ള എസ് എം.എ എം പദ്ധതിയുടെ രജിസ്‌ട്രേഷൻ ക്യാമ്പും നടന്നു. കാലാവസ്ഥ അടിസ്ഥിത വിള ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് ടി.കെ.വിഷ്ണു ക്ലാസെടുത്തു. ചെറുവാഞ്ചേരി അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ നടീൽ വസ്തുക്കളുടെ വിൽപ്പനയും, തദ്ദേശ കർഷകരുടെ പച്ചക്കറി വിപണനവും ഉണ്ടായിരുന്നു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.സുജാത,ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ കോമത്ത് ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുഹമ്മദ് ഫായിസ് അരുൾ, കാർഷിക വികസന സമിതി അംഗം വി.രാജൻ,കൃഷി ഓഫിസർ സി.വി.ആനന്ദ്,കൃഷി അസിസ്റ്റന്റ് അനു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.