ട്രഷറി ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം

Wednesday 02 July 2025 9:32 PM IST

പഴയങ്ങാടി : പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ആറ് ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസെപ് പദ്ധതി കുറ്റമറ്റതാക്കുക, കവർന്നെടുത്ത 118 മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പെൻഷൻ ദിനത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കല്ല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനമാചരിച്ചു. ഇതിന്റെ ഭാഗമായി പഴയങ്ങാടി ട്രഷറി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.വി.ഉപേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.പി.ശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലംഗങ്ങളായ എം.പി.ദാമോദരൻ, എൻ.തമ്പാൻ, എൻ.രാമചന്ദ്രൻ, നിയോജക മണ്ഡലം സെക്രട്ടറി വി.മണികണ്ഠൻ, ട്രഷറർ പി.സുബ്രഹ്മണ്യൻ,വി.പി മുഹമ്മദലി, പി.കുട്ടികൃഷ്ണൻ, പി.ലക്ഷ്മി, പി.മുസ്തഫ, എ.രാജൻ, വി.വി. പ്രകാശൻ,എ.ഉഷ , പി.ആർ.ദേവി തുടങ്ങിയവർ പ്രസംഗിച്ചു.