ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ
Wednesday 02 July 2025 9:39 PM IST
കാഞ്ഞങ്ങാട് 'കണ്ണൂർ സർവ്വകലാശാല യൂണിയൻ 2023-24 സംഘടിപ്പിക്കുന്ന ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ' കാർണിവൽ ഡി ഫോക്ക് എം രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സർവ്വകലാശാല യൂണിയൻ വൈസ് ചെയർപേഴ്സൺ കെ.ആതിര അദ്ധ്യക്ഷത വഹിച്ചു. അതുൽ നറുകര മുഖ്യാതിഥിയായി. ഡോ.കെ.വി.സുജിത്ത് , ലേഡി വൈസ് ചെയർപേഴ്സൺ കെ.സി.സ്വാതി , നെഹ്റു കോളേജ് പ്രിൻസിപ്പാൾ ഡോ.ദിനേശൻ , സംഘാടകസമിതി ജനറൽ കൺവീനർ കെ.പ്രണവ്, ശങ്കർ റായ് മാസ്റ്റർ, വൈ.വി.വി.കുഞ്ഞിക്കണ്ണൻ, പ്രോഗ്രാം കമ്മിറ്റി ഡോ. മോഹനൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഋഷിത,എസ്.ഐ പവിത്രൻ എന്നിവർ സംസാരിച്ചു. സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി പ്രവിഷ പ്രമോദ് സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് വി.വി.ബ്രിജേഷ് നന്ദിയും പറഞ്ഞു.