കടുത്ത വെള്ളക്കെട്ട്; സമരവുമായി ജനങ്ങൾ

Thursday 03 July 2025 1:34 AM IST

മുഹമ്മ: കടുത്ത വെള്ളക്കെട്ടിന് പരിഹാരം ആവശ്യപ്പെട്ട് മണ്ണഞ്ചേരി പഞ്ചായത്ത് 17-ാം വാർഡ് നിവാസികൾ സ്ത്രീകളുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചന സമരം നടത്തി. പരപ്പിൽ, വട്ടച്ചിറ, അടിവാരം, പുതുപ്പറമ്പ് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ സൂചന സമരം നടത്തിയത്. പ്രഭാഷ് കന്നിട്ടപ്പറമ്പ്, നൂറുദ്ദീൻ പരപ്പിൽ, ഹസീബ് കുഞ്ഞുമോൻ, അലിയാർ, ജാസ്മിൻ നാസർ,നസീമ, ജൂമലൈത്ത് ഷിഹാബ്, അജീനാ ഹസീബ്, നജീന തുടങ്ങിയവർ ജനകീയ സമരത്തിന് നേത്യത്വം നൽകി.