കടപ്ര ലയൺസ് ദുരിതാശ്വാസ സഹായം
Thursday 03 July 2025 1:34 AM IST
മാന്നാർ: കടപ്ര ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഇന്റർനാഷണൽ 318/B യുടെ പ്രോജക്ട് പ്രകാരം വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായത്തിന്റെ ഭാഗമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ആലും തുരുത്തി ജെ.ജെ അയൺ വേൾഡ് കോമ്പൗണ്ടിൽ കടപ്ര ലയൺസ് ക്ലബ് പ്രസിഡണ്ട് ലിജോ പുളിമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റീജണൽ ചെയർമാൻ ലയൺ സുരേഷ് ബാബു ഭക്ഷ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സോൺ ചെയർമാൻ പി.ബി.ഷുജാ, സതീഷ് ശാന്തിനിവാസ്, സിജി ഷുജാ, പി.റ്റി.പ്രശാന്ത്, ഹരികൃഷ്ണപിള്ള, ബിജു ചേക്കാസ്, കെ.യു.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.