കെ.ജി.എം.സി.ടി.എ ധർണ

Thursday 03 July 2025 1:48 AM IST

അമ്പലപ്പുഴ: കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) ആലപ്പുഴ യൂണിറ്റ് മെഡിക്കൽ കോളേജിന് മുന്നിൽ ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ് ഡോ. പി. എസ്.സജയ് ഉദ്ഘാടനം ചെയ്തു. സി.ഇ.സി അംഗം ഡോ. ശ്രീകാന്ത് സംസാരിച്ചു.ഡോ. ജംഷീദ് ) സ്വാഗതം പറഞ്ഞു. വിവിധ വിഭാഗങ്ങളിലെ അദ്ധ്യാപകർ പങ്കെടുത്തു . ആവശ്യങ്ങൾ ഉൾപ്പെടുത്തിയ പ്രതിനിധിപത്രം ധർണയ്ക്ക് ശേഷം പ്രിൻസിപ്പലിന് കൈമാറി. മെഡിക്കൽ കോളേജ് അദ്ധ്യാപക സമൂഹത്തിനായി നിൽക്കുന്ന കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തിൽ ഇനിയും തുടർച്ചയായ ഇടപെടലുകൾ ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.