പി.കെ.ചന്ദ്രാനന്ദൻ അനുസ്മരണം
Thursday 03 July 2025 12:48 AM IST
ആലപ്പുഴ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ചന്ദ്രാനന്ദന്റെ 11-ാം ചരമവാർഷിദിനത്തിൽ വലിയ ചുടുകാട്ടിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാത ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റിയംഗം കെ.പ്രസാദ്, കൺട്രോൾ കമീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ, എച്ച്.സലാം, എ.എം.ആരിഫ്, മനു.സി.പുളിക്കൽ, കെ.രാഘവൻ, വി.ജി. മോഹനൻ, കെ.ജി.രാജേശ്വരി, കെ.ആർ.ഭഗീരഥൻ, എം.സത്യപാലൻ, വി.ജി.ഹരിശങ്കർ, തുടങ്ങിയവർ പങ്കെടുത്തു.