ലയൺസ് ഡിസ്ട്രിക്ട് 318 എ

Thursday 03 July 2025 1:59 AM IST

തിരുവനന്തപുരം: കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം നൽകാൻ ലയൺസ് ക്ലബ് ചേങ്കോട്ടുകോണം എസ്.എൻ പബ്ലിക് സ്കൂളിൽ 'ഹീലിംഗ് ഫോറസ്റ്റ്" പദ്ധതി ആരംഭിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318 എ സംഘടിപ്പിച്ച പരിപാടി ഡിസ്ട്രിക്ട് ഗവർണർ എം.എ.വഹാബ് ഉദ്ഘാടനം ചെയ്തു.ക്ലബ് സെക്രട്ടറി ദിലീപ് തമ്പി,അഡ്വ.ബാലൻ,പ്രഭ ചന്ദ്രശേഖരൻ,ഡോ.ഇന്ദിര, ഏലിയാസ് ചെറിയാൻ, ലതിക യോവൽ, ട്രഷറർ സുരേഷ്, ജയമോഹൻ, സെലീന ഹരിദാസ്, സ്കൂളിലെ എക്കോ ക്ലബ് ഇൻചാർജ് അദ്ധ്യാപികമാരായ അമ്പിളി.കെ.ആർ,ജ്യോതി ലക്ഷ്മി,എൻ.സി.സജിത,ആശാ കെ.എൽ തുടങ്ങിയവർ പങ്കെടുത്തു.