ഗവ. വിമൻസ് കോളേജിൽ വിജ്ഞാനോത്സവം
Thursday 03 July 2025 1:01 AM IST
തിരുവനന്തപുരം: നാല് വർഷ ബിരുദത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് വിദ്യാർത്ഥി സമൂഹത്തിന്റെ സമ്പൂർണ വികസനമാണെന്ന് ആന്റണി രാജു എം.എൽ.എ പറഞ്ഞു. ഗവ. വിമൻസ് കോളേജിന്റെ വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയ പരാജയങ്ങളെ അഭിമുഖീകരിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണം.ഒരു തോൽവി ജീവിതത്തിലെ തന്നെ ആത്മവിശ്വാസത്തെ തകർക്കുന്ന ഒന്നാകരുതെന്നും ആന്റണി രാജു പറഞ്ഞു.കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ.ഉമാജ്യോതി അദ്ധ്യക്ഷയായി. കൗൺസിലർ രാഖി രവികുമാർ,നാല് വർഷ ബിരുദ പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രൊഫ.ഷീമോൾ, ഡോ അനുരാധ,അശോക് കുമാർ,പ്രൊഫ.സുനിജ ബീഗം,ഷംനാദ്,ഫിദാ ഫാത്തിമ,പ്രൊഫ ഗോഡ്വിൻ എന്നിവർ സംസാരിച്ചു.