ബ്യൂട്ടിഷൻ കോഴ്സ്
Thursday 03 July 2025 2:03 AM IST
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങലിലെ എൽ.ബി.എസ് സ്കിൽ സെന്ററിൽ 6 മാസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള വിവിധ ബ്യൂട്ടിഷൻ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഡിപ്ലോമ ഇൻ ബ്യൂട്ടി തെറാപ്പിസ്റ്റ് അസിസ്റ്റന്റ് (6 മാസം), ഡിപ്ലോമ ഇൻ ഹെയർ സ്റ്റൈലിസ്റ്റ് (6 മാസം), ഡിപ്ലോമ ഇൻ ബ്യൂട്ടി ടെക്നിഷ്യൻ (ഒരു വർഷം) എന്നി കോഴ്സുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9037621718.