ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ ഡ്രൈവ്
Thursday 03 July 2025 1:04 AM IST
തിരുവനന്തപുരം:എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അദ്ധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തും. 8ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പി.എം.ജി ജംഗ്ഷനിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിലാണ് ഡ്രൈവ്.
യോഗ്യരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുടെ അസൽ സഹിതം പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.