ഇ.എസ്.ഐ ആനുകൂല്യ പരിധി ഉയർത്തണമെന്ന്

Thursday 03 July 2025 1:06 AM IST

തിരുവനന്തപുരം: ഇ.എസ്.ഐ ആനുകൂല്യത്തിനുള്ള പരിധി 21,000 രൂപയിൽ നിന്ന് 30,000 ആക്കി ഉയർത്തണമെന്ന് യു.ടി.യു.സി എക്സിക്യുട്ടീവ് അംഗീകരിച്ച പ്രമേയത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.മിനിമം പി.എഫ് പെൻഷനുള്ള യോഗ്യത അഞ്ച് വർഷമായി നിജപ്പെടുത്തുക, കശുഅണ്ടി തൊഴിലാളികളുടെ ഇ.എസ്.ഐ ചികിത്സാ ആനുകൂല്യത്തിന് 78 ഹാജർ നിബന്ധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കൊല്ലം മെഡിക്കൽ കോളേജ് അനുവദിക്കാൻ മുൻകൈയെടുത്ത എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ യോഗം അഭിനന്ദിച്ചു.