കാപ്പ ചുമത്തി ജയിലിലടച്ചു
Thursday 03 July 2025 1:25 AM IST
വിതുര:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിതുര ആനപ്പാറ വയക്കഞ്ചി ഗോപികാ ഭവനിൽ എം.ഗോപകുമാറിനെ (47) വിതുര പൊലീസ് അറസ്റ്റുചെയ്തു.ഇയാൾക്കെതിരെ വിതുര,വലിയമല,നെടുമങ്ങാട്,പേട്ട സ്റ്റേഷനുകളിലായി 16 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ജില്ലാകളക്ടറുടെ ഉത്തരവുപ്രകാരം കാപ്പചുമത്തിയാണ് ഗോപകുമാറിനെ അറസ്റ്റ് ചെയ്തത്.നേരത്തേ പ്രതിയെ ജില്ലയിൽ നിന്ന് നാട് കടത്തിയിരുന്നു. വിതുര സി.ഐ ജി.പ്രദീപ്കുമാർ,എസ്.ഐമാരായ മുഹ്സിൻമുഹമ്മദ്,കെ.കെ.പത്മരാജ്,എ.എസ്.ഐ ശ്രീകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.