യുവതിയുടെ 7 പവന്റെ മാല കവർന്നു
Thursday 03 July 2025 1:27 AM IST
നാഗർകോവിൽ: തെൻത്താമരക്കുളത്തിൽ റോഡരികിൽ കൂടി നടക്കുകയായിരുന്ന യുവതിയുടെ 7 പവന്റെ മാല കവർന്നു. അകസ്തീഷ്വരം വടക്കൻപറ്റ് സ്വദേശി മോറിസിന്റെ ഭാര്യ വിജയറാണിയുടെ (47) മാലയാണ് ബൈക്കിലെത്തിയ മോഷ്ടാക്കൾ പൊട്ടിച്ചെടുത്തത്.യുവതിയുടെ പരാതിയിൽ തെൻത്താമരക്കുളം പൊലീസ് കേസെടുത്തു.സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.