വീട് മാറി അക്രമം: ഒരാൾ റിമാൻഡിൽ

Thursday 03 July 2025 1:31 AM IST

വെള്ളറട: വീടുമാറി ആക്രമണം നടത്തിയ പത്തംഗസംഘത്തിലെ ഒരാളെ വെള്ളറട പൊലീസ് പിടികൂടി.കുന്നത്തുകാൽ വണ്ടിത്തടം സുജിൻ ഭവനിൽ സുജിത്താണ് (24) പിടിയിലായത്.നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി നിലമാംമൂട് എള്ളുവിള പ്ളാങ്കാല പുത്തൻവീട്ടിൽ സലിംകുമാറിന്റെ വീടാണ് പത്തംഗസംഘം മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്.

വീടിന്റെ വാതിലുകൾ അടിച്ചുപൊട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.സമീപത്തെ എള്ളുവിള സ്വദേശി പ്രവീണിന്റെ വീടെന്ന് കരുതിയാണ് സലിംകുമാറിന്റെ വീട് ആക്രമിച്ചത്.വീട്ടുടമയുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് സുജിത്ത് പിടിയിലായത്.മറ്റുള്ളവർക്കായി അന്വേഷണം നടക്കുകയാണ്.