കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു
Thursday 03 July 2025 12:00 AM IST
തൃശൂർ: ജില്ലയിലെ കോർപ്പറേഷൻ/ മുനിസിപ്പാലിറ്റി ഏരിയയിൽ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടികൾ ഏകോപിക്കുന്നതിന്റെ ഭാഗമായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിൽ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു. 675 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ 90 ദിവസത്തേക്കാണ് നിയമനം. 50 വയസിനു താഴെ പ്രായമുള്ള, എട്ടാം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജൂലൈ 10 ന് ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 നും 11 നു മിടയിൽ കൂടിക്കാഴ്ച നടത്തുന്നു. നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ശാരീരിക ക്ഷമത ഉണ്ടായിരിക്കേണ്ടതാണ്. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ഏരിയയിൽ താമസിക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7306986505 , 9495041115 , 6238386110